ശബരിമലയിലെ ഉദയാസ്തമനപൂജ

19/11/2011 വിവരങ്ങള്‍

നിര്‍മാല്യം മുതല്‍ അത്താഴപൂജ വരെ അതായത് പ്രഭാതം മുതല്‍ പ്രദോഷം വരെ ശബരിമലയില്‍ നടത്തുന്ന പൂജയാണ് ഉദയാസ്തമനപൂജ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്തര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി അര്‍ച്ചനകളും അഭിഷേകങ്ങളും നടത്തുന്നു. ദിവസവും നടത്തുന്ന പതിനെട്ട് പൂജകളില്‍ പതിനഞ്ച് എണ്ണവും ഉച്ചപൂജയ്ക്ക് മുമ്പായി നടത്തുന്നു. ഉഷപൂജയ്ക്ക് പായസവും ഉച്ചപൂജയ്ക്ക് അരവണയും ദീപാരാധനയ്ക്ക് അപ്പവും അത്താഴപൂജയ്ക്കു പാനകവും അയ്യപ്പസ്വാമിക്ക് നിവേദിക്കുന്നു. 21,000 രൂപയാണ് ഉദയാസ്തമനപൂജയ്ക്ക് ദേവസ്വംബോര്‍ഡ്‌ ഈടാക്കുന്നത്.

Related Articles