അറിയാന്‍ പാലിക്കാന്‍

20/11/2012 വിവരങ്ങള്‍

ശബരിമല അയ്യപ്പന്റേതാണ്. ഇരുമുടി കെട്ടുമായി ദര്‍ശനത്തിനായി ശബരിമലയിലെത്തുന്നവരെല്ലാം അയ്യപ്പന്മാരാണ്. അയ്യപ്പന്റെ ഭവനമായ സന്നിധാനം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കേണ്ടത് ഇവിടെ എത്തുന്ന ഓരോ അയ്യപ്പന്റേയും ചുമതലയും കടമയുമാണ്. അതിന് നമുക്ക് ഓരോ അയ്യപ്പനും എന്തുചെയ്യാനാകും. ഒന്നുമാത്രം. നമ്മള്‍ ഇരുമുടികെട്ടില്‍ പൂജാ സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടു വരുന്ന പ്‌ളാസ്റ്റിക്ക് കവറുകള്‍, പഴതൊലി, വെള്ളം കുടിക്കാനായി ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക്ക് കുപ്പി, തുടങ്ങിയ സാധനങ്ങള്‍ ദയവായി സന്നിധാനത്ത് വലിച്ചെറിയാതിരിക്കുക. അയ്യപ്പന്മാര്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ഇരുമുടികെട്ടിലായിരുന്ന പൂജാസാധനങ്ങള്‍ ഒഴിച്ചുള്ള എല്ലാ സാധനങ്ങളും തുണി സഞ്ചിയിലാക്കി വീട്ടിലേക്കു തന്നെ കൊണ്ടു പോവുക. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ അയ്യപ്പസേവനവും മോക്ഷം നേടാനുള്ള മാര്‍ഗ്ഗവും. ഭഗവാന്റെ ശാന്തസുന്ദരമായ പൂനങ്കാവനം മലിനമാകാതിരിക്കുകയും അതിലൂടെ വനം നശിക്കാതിരിക്കുകയും ചെയ്യും. ഇത് നമ്മുടെ സംസ്‌ക്കാരമായി നമുക്ക് വളര്‍ത്തിയെടുക്കാം.

Related Articles