ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഇടത്താവളങ്ങള്‍

17/11/2011 മലയാളം,വിവരങ്ങള്‍

അയ്യപ്പന്മാർക്ക് വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമുള്ള ചില ക്ഷേത്രങ്ങൾ : വൈക്കം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്. ഈ മഹാക്ഷേത്രങ്ങള്‍ കൂടാതെ നൂറു കണക്കിന് ചെറിയ ക്ഷേത്രങ്ങളിലും ഓരോ പ്രദേശത്തെയും അയ്യപ്പ സമാജവും തീർത്ഥാടകര്‍ക്ക് വിരി വെയ്ക്കാനുള്ള സ്ഥല സൌകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നു. ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനവും നടത്തുന്നു.

Related Articles