ശബരിമലയിലെ പടിപൂജ

19/11/2011 വിവരങ്ങള്‍

ഐശ്വര്യ സിദ്ധിക്കും അഭീഷ്ട സിദ്ധിക്കും വേണ്ടി ശബരിമലയില്‍ നടത്തുന്ന പൂജ ആണ് പടിപൂജ. ശബരിമല പ്രതിഷ്ഠയ്ക്ക് തുല്യമായി ഭക്തര്‍ കാണുന്ന ഇടമാണ് പതിനെട്ടാംപടി. ശബരിമലയും അതിനു ചുറ്റുമുള്ള പതിനേഴു മലകളെയുമാണ് പതിനെട്ടാംപടി പ്രതിനിധാനം ചെയ്യുന്നത് എന്നാണൊരു വിശ്വാസം. മറ്റൊന്ന് പതിനെട്ടു പുരാണങ്ങളെ ബന്ധപ്പെടുത്തിയുള്ളതാണ്‌. ഓരോ പടിയിലും ദേവചൈതന്യം അടങ്ങിയിരിക്കുന്നതായി ഭക്തര്‍ കരുതുന്നു. എല്ലാ പടികളും പഞ്ചലോഹം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശബരിമല നടത്തുന്നതില്‍ ഏറ്റവും ചിലവേറിയ പൂജകളിലൊന്നാണ് പടിപൂജ. ഈ മഹാപൂജ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ മുപ്പതിനായിരം രൂപ ദേവസ്വംബോര്‍ഡിന് നല്‍കേണ്ടതും പൂജയ്ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും നല്‍കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 04735 -202048

Related Articles