നെയ്യഭിഷേകം – പ്രധാന വഴിപാട്

19/11/2011 വിവരങ്ങള്‍

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ്‌ നെയ്യഭിഷേകം. നാളികേരത്തില്‍ നിറച്ച്‌ ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന പരിശുദ്ധമായ നെയ്യ്‌ ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതിനായി നെയ്‌ത്തോണിയില്‍ ഉടച്ച്‌ ഒഴിക്കുന്നു. അതിനു ശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ സമീപമുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ തിരികെ കൊണ്ടുപോകുന്നു. ഭഗവാനെ നെയ്യഭിഷേകം ചെയ്യുന്നത് ദര്‍ശിക്കുക എന്നത് ഭക്തര്‍ അതീവ പുണ്യമായിക്കരുതുന്നു. വൈഷ്ണവ – ശൈവ സങ്കല്‍പ്പങ്ങളുടെ സമന്വയമായി നെയ്യഭിഷേകത്തെ കരുതുന്നു.

Related Articles