മണ്ഡല കാല വൃതം

19/11/2011 വിവരങ്ങള്‍

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയുന്നു. ഇതിനെ അയ്യപ്പ ദീക്ഷ എന്ന് പറയുന്നു. അതിനു ശേഷം ഭക്തന്‍ ‘സ്വാമി’ അല്ലെങ്കില്‍ ‘അയ്യപ്പന്‍’ എന്നറിയപ്പെടുന്നു. ഭക്തന്‍ ദൈവതുല്യനായതിനാല്‍ എല്ലാ ജീവജാലങ്ങളെയും സമമായി കാണണം. ആ കാലഘട്ടം വളരെ കര്‍ശനമായ വൃതം അനുഷ്ഠിക്കേണ്ടതാണ്. സുഖഭോഗങ്ങള്‍ ഉപേക്ഷിച്ചു ഋഷി തുല്യമായ ജീവിതം ആണ് ഭക്തര്‍ നയിക്കേണ്ടത്. സൂര്യോദയത്തിനു മുന്‍പ്‌ സ്നാനം ചെയ്യുക. മുടി വെട്ടാനോ ക്ഷൌരം ചെയ്യാനോ പാടില്ല. ബ്രഹ്മചര്യം കര്‍ശനമാണ്. സസ്യാഹാരമേ പാടുള്ളു. പഴയതോ ഉണ്ടാക്കി അധിക സമയം കഴിഞ്ഞതോ ആയ ആഹാര വസ്തുക്കള്‍ ഉപയോഗിക്കരുത്. മല്‍സ്യ മാംസാദികള്‍ വര്‍ജ്ജിക്കണം. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ല. ദിനവും അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പന്തളത്തു രാജ പ്രതിനിധി ഒഴിച്ച് മറ്റെല്ലാപേര്‍ക്കും പതിനെട്ടാംപടികയറാന്‍ ഇരുമുടി കെട്ടു വേണം.

Related Articles