ശ്രീ ഭൂതനാഥോപാഖ്യാനം

13/12/2011 വിവരങ്ങള്‍

1929-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. ശബരിമല ധര്‍മ്മശാസ്താവിനെ കുറിച്ച് ആദ്യമായി മഷി പുരണ്ട ഗ്രന്ഥമാണിത്.
ഹരിഹരസുതനായി അയ്യപ്പന്‍ അവതരിച്ചതും അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ചു അവസാനം ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥ കല്ലറക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് രചിച്ച ഈ കിളിപ്പാട്ടില്‍ നിന്നാണ് മലയാളികള്‍ സര്‍വരും ആദ്യമായി അറിഞ്ഞത്. ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്.

1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
ശ്രീരാമനെ കുറിച്ച് രാമായണം കിളിപ്പാട്ടും, ശ്രീകൃഷ്ണനെ കുറിച്ച് ഭാഗവതം കിളിപ്പാട്ടും തദ്ദേശ ഈശ്വരനായ അയ്യപ്പനെക്കുറിച്ചുള്ള ശ്രീഭൂതന്നാഥോപാഖ്യാനം കിളിപ്പാട്ടും മലയാളികളുടെ പ്രാമാണിക ഭക്തിഗ്രന്ഥങ്ങളില്‍ പെടുന്നു. കര്‍ക്കടകത്തിലെ രാമായണ പാരായണം പോലെ വൃശ്ചിക മാസത്തില്‍ ശ്രീഭൂതനാഥമാസത്തില്‍ ഇത് നിത്യപാരായണം ചെയ്തു വരുന്നു.

Related Articles