പ്ലാസ്റ്റിക്‌ രഹിത ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനു വരണം

07/12/2011 അറിയിപ്പുകള്‍,മലയാളം

ശബരിമല പെരിയാര്‍ ടൈഗര്‍ റിസേര്‍വ് വന മേഖലയില്‍ വരുന്നതിനാലും പ്ലാസ്റ്റിക്‌ നിരോധിത മേഖല ആയതിനാലും തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് പ്ലാസ്റ്റിക്‌ രഹിതമായി കൊണ്ട് വരണമെന്ന് ദേവസ്വംബോര്‍ഡും കേരള വനം വകുപ്പും അറിയിക്കുന്നു. അവല്‍, മഞ്ഞപ്പൊടി, മലര്‍, കുംകുമം എന്നിവ പ്ലാസ്റ്റിക്‌ കവറില്‍ കൊണ്ട് വരുന്നതിനാല്‍ സന്നിധാനത്ത് പ്ലാസ്റ്റിക്‌ വസ്തുക്കളുടെ ക്രമാതീതമായ വര്‍ധനവാനുള്ളത്. ഇരുമുടിയിലെ എല്ലാ സാധനങ്ങളും വാഴയിലയിലോ, പേപ്പറിലോ, തുണിയിലോ മാത്രം കൊണ്ട് വരിക. സ്വാമി അയ്യപ്പന്‍റെ പൂങ്കാവനം അതിന്റേതായ പരിശുദ്ധിയോടെ നില നിര്‍ത്താനും വന്യമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിക്കാനും നമുക്കൊന്നിച്ചു ശ്രമിക്കാം. വെള്ളം കുടിക്കാന്‍ കൊണ്ട് വരുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍ വലിച്ചെറിയാതെ തിരികെ കൊണ്ട് പോകുകയോ മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നില്‍ (Waste Bin) ഇടുകയോ ചെയ്യുക. എല്ലാ അയ്യപ്പ ഭക്തന്മാരോടും ഈ വിവരം അറിയിക്കുകയും ചെയ്യുക.

Related Articles