അയ്യപ്പ ദീക്ഷ എടുക്കുന്നവര്‍ അറിയാന്‍

20/12/2011 അറിയിപ്പുകള്‍,മലയാളം,വിവരങ്ങള്‍

ശബരിമലയ്ക്ക് പോകാന്‍ മാല ധരിക്കുന്ന വ്യക്തി പാലിക്കേണ്ട ചില ചിട്ടകളുണ്ട്.

കര്‍ശന ബ്രഹ്മചര്യ വൃതം പാലിക്കുക.
മാലയിട്ടാല്‍ ഊരുന്നത് വരെ ക്ഷൌരം ചെയ്യരുത്.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.
മാംസ ഭക്ഷണം പാടില്ല.
പാകം ചെയ്തു അധിക സമയം കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കരുത്.
ആരോടും ദേഷ്യപ്പെടരുത്.
അസത്യം പറയരുത്.
ഒന്നിനെയും ഹിംസിക്കരുത്.
ശവ സംസ്കാരത്തില്‍ പങ്കെടുക്കരുത്.
(പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വൃതമെടുത്തു മല ചവിട്ടണം.)
ഇരുമുടിയില്ലാതെ പതിനെട്ടാംപടി ചവിട്ടരുത്.
പതിനെട്ടാംപടിയിലേയ്ക്ക് നാളീകേരം വലിച്ചെറിയരുത്.
പമ്പാ നദി മലിനമാക്കരുത്.
പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്.
ശബരിമലയില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ അരുത്.
ശരംകുത്തിയില്‍ മാത്രം ശരക്കോലുകള്‍ നിക്ഷേപിക്കുക.
പമ്പാ സദ്യയ്ക്ക് ശേഷം എച്ചിലുകള്‍ നദിയില്‍ വലിച്ചെറിയരുത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടാന്‍ പാടില്ല.

Related Articles