Home » Archives by category » മലയാളം » വിവരങ്ങള്‍ (Page 2)

മഴക്കാലത്തുള്ള പരിചരണം

അയ്യപ്പ ഭക്തര്‍ പമ്പയില്‍ നിന്നും മലകയറിത്തുടങ്ങുമ്പോള്‍ മഴ പെയ്താല്‍ നനഞ്ഞു കൊണ്ട് കയറാതെ തീര്‍ഥാടന പാതയിലെ ഏതെങ്കിലും വിശ്രമ കേന്ദ്രത്തില്‍ തങ്ങുക. മഴ നനഞ്ഞത് മൂലം എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മാത്രമേ തുടര്‍ന്ന് മല ചവിട്ടാവൂ.

അയ്യപ്പ ഭക്തരുടെ സൗകര്യത്തിനായി ദേവസ്വംബോര്‍ഡ്‌ അറിയിക്കുന്നത്

നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കുള്ള പ്രീ-പെയ്ട് ടിക്കറ്റുകള്‍ ധനലക്ഷ്മി ബാങ്കിന്റെ രാജ്യത്തുള്ള എല്ലാ ശാഖകളില്‍ നിന്നും ലഭിക്കും. യാത്ര പുറപ്പെടുംമുമ്പ് തന്നെ ഇത് വാങ്ങി സൂക്ഷിച്ചാല്‍ സന്നിധാനത്തെ പ്രസാദ കൌണ്ടറിനു മുന്‍പിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. അയ്യപ്പ ദര്‍ശനത്തിനായി

ശ്രീ ധര്‍മ്മശാസ്തുഃ പഞ്ചരത്നം

ലോകവീരം മഹാപൂജ്യം സര്‍വ്വരക്ഷാകരം വിഭും പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണുശംഭോഃ പ്രിയം സുതം ക്ഷിപ്രപ്രസാദനിരതം ശാസ്താരം പ്രണമാമ്യഹം മത്തമാതംഗഗമനം കാരുണ്യാമൃതപൂരിതം സര്‍വവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം അസമത് കുലേശ്വരം ദേവം അസ്മച്ഛത്ര്‌ുവിനാശനം

ശബരിമല : പുഷ്പാഭിഷേകം

കലിയുഗവരദനും കാനനവാസനും ഭക്തവത്സലനുമായ ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്പാഭിഷേകം. അഭീഷ്ടസിദ്ദിക്കും ഐശ്വര്യ സമൃദ്ധിക്കും വേണ്ടി ഭക്തര്‍ നടത്തുന്ന വഴിപാട്‌ ആണിത്. താമര, ചെത്തി, അരളി, തുളസി എന്നിവയാണ് പുഷ്പാഭിഷേകത്തിനായി എടുക്കുന്ന പ്രധാന പുഷ്പങ്ങള്‍.

ശബരിമല : നിത്യപൂജ

നിര്‍മാല്യം, ഉഷപ്പൂജ, ഉച്ചപ്പൂജ, അത്താഴപൂജ എന്നിവയടങ്ങിയതാണ് നിത്യപൂജ. ക്ഷേത്രം തുറക്കുന്ന ദിനമോ ശനിയാഴ്ച്കളിലോ ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോ നിത്യപൂജ വഴിപാടായി ചെയ്യുന്നത് ഉത്തമം ആണ്. അഞ്ഞൂറ്റൊന്നു രൂപയാണ് ദേവസ്വം ഈ പൂജയ്ക്കായി ഈടാക്കുന്നത്.

ശബരിമലയിലെ ഉദയാസ്തമനപൂജ

നിര്‍മാല്യം മുതല്‍ അത്താഴപൂജ വരെ അതായത് പ്രഭാതം മുതല്‍ പ്രദോഷം വരെ ശബരിമലയില്‍ നടത്തുന്ന പൂജയാണ് ഉദയാസ്തമനപൂജ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്തര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി അര്‍ച്ചനകളും അഭിഷേകങ്ങളും നടത്തുന്നു. ദിവസവും നടത്തുന്ന പതിനെട്ട് പൂജകളില്‍ പതിനഞ്ച് എണ്ണവും ഉച്ചപൂജയ്ക്ക്

ശബരിമലയിലെ പടിപൂജ

ഐശ്വര്യ സിദ്ധിക്കും അഭീഷ്ട സിദ്ധിക്കും വേണ്ടി ശബരിമലയില്‍ നടത്തുന്ന പൂജ ആണ് പടിപൂജ. ശബരിമല പ്രതിഷ്ഠയ്ക്ക് തുല്യമായി ഭക്തര്‍ കാണുന്ന ഇടമാണ് പതിനെട്ടാംപടി. ശബരിമലയും അതിനു ചുറ്റുമുള്ള പതിനേഴു മലകളെയുമാണ് പതിനെട്ടാംപടി പ്രതിനിധാനം ചെയ്യുന്നത് എന്നാണൊരു വിശ്വാസം. മറ്റൊന്ന് പതിനെട്ടു

മണ്ഡല കാല വൃതം

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയുന്നു. ഇതിനെ അയ്യപ്പ ദീക്ഷ എന്ന് പറയുന്നു. അതിനു ശേഷം ഭക്തന്‍ ‘സ്വാമി’ അല്ലെങ്കില്‍ ‘അയ്യപ്പന്‍’ എന്നറിയപ്പെടുന്നു. ഭക്തന്‍

നെയ്യഭിഷേകം – പ്രധാന വഴിപാട്

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ്‌ നെയ്യഭിഷേകം. നാളികേരത്തില്‍ നിറച്ച്‌ ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന പരിശുദ്ധമായ നെയ്യ്‌ ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതിനായി നെയ്‌ത്തോണിയില്‍ ഉടച്ച്‌ ഒഴിക്കുന്നു. അതിനു ശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ

കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താക്ഷേത്രം

ബ്രഹ്മചര്യ ഭാവത്തിലുള്ള ബാലശാസ്‌താവാണ്‌ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തിലെ പ്രതിഷ്ഠ. കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ സോപാനത്തില്‍ കമിഴ്‌ത്തിക്കിടത്തി ഭഗവാന്‌ സമര്‍പ്പിക്കുന്ന ആചാരമായ അടിമസമര്‍പ്പണം വളരെ വിശേഷപ്പെട്ടതാണ്. ക്ഷേത്രക്കടവിലെ മീനൂട്ട് പ്രശസ്തമാണ്. പാലോട്‌

Page 2 of 41234