ആര്യങ്കാവ്‌ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

19/11/2011 വിവരങ്ങള്‍

ഗൃഹസ്ഥാശ്രമിയായ അയ്യപ്പനാണ്‌ ആര്യങ്കാവ്‌ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ഇവിടത്തെ തൃക്കല്യാണ ഉത്സവം വളരെ പ്രസിദ്ധമാണ്. വിവാഹ നിശ്ചയച്ചടങ്ങ്‌, തൃക്കല്യാണം, മണ്‌ഡലാഭിഷേകം എന്നിവയാണ്‌ പ്രധാന ചടങ്ങുകള്‍. പൂജകളിലും ആചാരങ്ങളിലും മലയാളം – തമിഴ്‌ താന്ത്രിക വിധികള്‍ പാലിച്ചു പോരുന്നു. നീരാജനം, അന്നദാനം, അഷ്‌ടാഭിഷേകം, മുഴുക്കാപ്പ്‌, തലമുണ്‌ഡനം, മാവിളക്ക്‌, കാതുകുത്ത്‌ എന്നിവയാണ് പ്രധാന വഴിപാടുകള്‍. പുനലൂര്‍, തെന്മല വഴിയും കുളത്തൂപ്പുഴ, തെന്മല വഴിയും ആര്യങ്കാവ്‌ ക്ഷേത്രത്തിലെത്താം.

Related Articles