അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

19/11/2011 വിവരങ്ങള്‍

പത്‌നനീസമേതനായി ഭക്തവത്സലനായ അയ്യപ്പന്‍ കുടികൊള്ളുന്ന പുരാതന ക്ഷേത്രമാണ് അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്‌ഠ നടത്തിയ അഞ്ചു ശാസ്‌താക്ഷേത്രങ്ങളിലൊന്നാണ്‌ അച്ചന്‍കോവില്‍ ക്ഷേത്രം എന്നാണ് വിശ്വാസം. വിഷ ചികിത്സയ്ക്ക് ഏറെ പേര് കേട്ടതാണ് അച്ചന്‍കോവില്‍ ക്ഷേത്രം. സര്‍പ്പദംശനമേറ്റ്‌ എത്തുന്നവര്‍ക്ക്‌ ഏതു അര്‍ധരാത്രിയിലും ശ്രീകോവില്‍ തുറന്ന്‌ ചന്ദനവും തീര്‍ഥവും നല്‍കുന്ന പതിവ്‌ ഇവിടെയുണ്ട്‌. വരുണപ്രീതിക്കായി അരി നനച്ചിടുക എന്നത്‌ അച്ചന്‍കോവിലിലെ പ്രത്യേക വഴിപാടാണ്‌. അച്ചന്‍കോവില്‍ ശാസ്‌താവിന്‍െറ പ്രധാന പോരാളിയായ കറുപ്പന് വേണ്ടി ഭക്തജനങ്ങള്‍ നടത്തുന്ന വിശേഷ വഴിപാടാണ്‌ കറുപ്പനൂട്ട്‌. ധനു ഒന്നു മുതല്‍ പത്തു വരെയാണ്‌ ഉത്സവം.

Related Articles